SignIn
Kerala Kaumudi Online
Friday, 19 April 2024 1.22 PM IST

ഞായർവരെ മഴ ശക്തം, ഓറഞ്ച് അലർട്ട്

rain

തിരുവനന്തപുരം:കേരളത്തിന് സമീപത്തെ ചക്രവാതചുഴിയും ന്യൂനമർദ്ദപാത്തിയും കാരണം ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

മദ്ധ്യകേരളം മുതൽ വടക്കോട്ടാണ് ശക്തമായ മഴ ലഭിക്കുന്നത്.തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിക്കും.

കഴിഞ്ഞ ദിവസങ്ങളിലെ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഉരുൾപൊട്ടാനും മണ്ണിടിച്ചിൽ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

അതീവ ജാഗ്രത പാലിക്കണം.

ഇന്ന് ഒാറഞ്ച് അലർട്ട്

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ

യെല്ലോ അലർട്ട്

കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.