തിരുവനന്തപുരം: അമിതമായ മൊബൈൽ ഫോൺ ഉപയോഗം അമ്മ ചോദ്യം ചെയ്‌തതിന് പിന്നാലെ പെൺകുട്ടി തൂങ്ങിമരിച്ചു. കല്ലറ മുതുവിള വി എസ് ഭവനിൽ ബിനുകുമാറിന്റെയും ശ്രീജയുടെയും ഇളയമകൾ കീർത്തിക(16)യാണ് ജീവനൊടുക്കിയത്. മിതൃമല ഹൈസ്‌കൂളിൽ നിന്നും പത്താംക്ളാസ് പരീക്ഷ കഴിഞ്ഞ് നിൽക്കുകയാണ് കീർത്തിക.
ഏറെനേരം ഫോൺ ഉപയോഗിച്ചതിനെ അമ്മ ചോദ്യംചെയ്‌തതിനെ തുടർന്ന് വീട്ടിൽ മുറിയിൽ കയറി വാതിലടച്ച കുട്ടിയെ മുറി തുറന്നപ്പോൾ ജനൽകമ്പിയിൽ തൂങ്ങിയനിലയിൽ കാണുകയായിരുന്നു. ഉടൻ നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.