കൊൽക്കത്ത: ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എ.എഫ്.സി കപ്പ് യോഗ്യതക്കായി ഇന്ന് കളത്തിലിറങ്ങുന്നു. ഐ.എസ്.എൽ ടീമായ എ.ടി.കെ മോഹൻ ബഗാനാണ് എതിരാളികള്‍. വൈകിട്ട് 4.30ന് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഡിയിൽ ഗോകുലത്തിനും എ.ടി.കെയ്ക്കും പുറമെ ബംഗ്ലാദേശിൽ നിന്നുള്ള ബസുന്ധരകിംഗ്സ്, മാൽദീവ്സ് ക്ലബായ മസിയ സ്പോട്സ് ക്ലബ് എന്നിവരാണുള്ളത്. ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള മികച്ച ഫോമിലാണ്. ക്യാപ്ടൻ ഷരീഫ് മുഹമ്മദ് ടീമിൽ തിരിച്ചെത്തും. മുന്നേറ്റതാരം ലൂക്ക മെയ്സനും കരുത്ത് പകരും. മുഹമ്മദൻസിനെതിരേയുള്ള ഐ ലീഗ് മത്സരത്തിൽ വിജയ ഗോൾ നേടിയ മലയാളി താരം എമിൽ ബെന്നിയും ടീമിനൊപ്പമുണ്ട്.
21ന് വൈകിട്ട് 8.30ന് മാസിയക്കെതിരേ രണ്ടാം മത്സരം കളിക്കുന്ന ഗോകുലം കേരള 24ന് ബസുന്ധര കിംഗ്സുമായി ഗ്രൂപ്പിലെ മൂന്നാം മത്സരം കളിക്കും.
അതിശക്തരോടാണ് മത്സരമങ്കിലും എല്ലാ നിലയ്ക്കും ഞങ്ങൾ ഒരുങ്ങിത്തന്നെയാണ് ഇറങ്ങുന്നത്
- അന്നീസെ, ഗോകുലം പരിശീലകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |