കൊച്ചി: കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി ശോഭ അന്നമ്മ ഈപ്പൻ ഇന്ന് ചുമതലയേൽക്കും. ഇതോടെ കേരള ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ഏഴാകും. ഹൈക്കോടതിയിലെ ഒന്നാം നമ്പർ കോടതിയിൽ നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് വി. ഷെർസി, ജസ്റ്റിസ് എം.ആർ. അനിത, ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് സി.എസ്. സുധ എന്നിവരാണ് നിലവിലുള്ള വനിതകൾ. ജസ്റ്റിസ് വി. ഷെർസി മേയ് 30നു വിരമിക്കും. നിലവിൽ 37 ജഡ്ജിമാരാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |