തിരുരങ്ങാടി: ചെറുമുക്ക് പള്ളിക്കത്തായം ആമ്പൽ പാടത്ത് വൈദ്യുതി പോസ്റ്റ് നന്നാക്കുന്നതിനിടെ അഞ്ച് പോസ്റ്റുകൾ മറിഞ്ഞു വീണു. ആമ്പൽ പാടത്തെ ട്രാൻസ് ഫോമറിന്റെ കീഴിലെ വയലിലെ വൈദ്യുതി പോസ്റ്റ് മഴകാരണം ചെരിഞ്ഞിരുന്നു. ഇത് നന്നാക്കാനായി വെന്നിയൂർ വൈദ്യുതി ഓഫീസിലെ ജീവനക്കാർ ഇന്നലെ വൈകീട്ട് ശ്രമിക്കുന്നതിനിടെയാണ് അവിടേക്ക് വൈദ്യുതി വലിച്ചിരുന്ന ചെറുമുക്ക് തിരൂരങ്ങാടി റോഡിലെ പോസ്റ്റ് വയലിലേക്ക് പൊട്ടിവീണത്. തുടർന്ന് അനുബന്ധമായുള്ള മുന്ന് പോസ്റ്റുകളും നിലം പൊത്തി. ഒന്ന് ചെറുമുക്ക് തിരൂരങ്ങാടി റോഡിൽ പൊട്ടി വീണു. അതുവഴി കടന്നു പോയ യാത്രക്കാർ അപകടം ഏൽക്കാതെ രക്ഷപെട്ടു. പൊട്ടിയ വൈദ്യുതി പോസ്റ്റുകൾ കാലപ്പഴക്കം ഉള്ളതാണ്. കമ്പികൾ ദ്രവിച്ചിട്ടുണ്ട്. ജീവനക്കാർ റോഡിലേക്ക് വീണ പോസ്റ്റ് മാറ്റി ഗതാഗത യോഗ്യമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |