SignIn
Kerala Kaumudi Online
Thursday, 25 April 2024 2.17 AM IST

നീർച്ചാലിലെ അത്ഭുത മത്സ്യങ്ങൾ !

japan

ടോക്കിയോ : അലങ്കാര മത്സ്യങ്ങളെ കാണാനും വളർത്താനുമൊക്കെ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. അവയെ കാണണമെങ്കിൽ അക്വേറിയത്തിലോ മറ്റോ പോകണം. എന്നാൽ, ഡ്രെയിനേജ് കനാലിൽ പല നിറങ്ങളിലെ മത്സ്യങ്ങൾ ഒഴുകുന്നത് സങ്കല്പിച്ചു നോക്കൂ. ! നഗരപ്രദേശങ്ങളിൽ ഡ്രെയിനേജ് കനാൽ എന്ന് കേൾക്കുമ്പോൾ എന്താകും ഓർമ വരിക. ? തീർച്ചയായും മലിന ജലം തന്നെ ആയിരിക്കും. അവിടെ മത്സ്യമെങ്ങനെ വരും എന്നാകും ആലോചിക്കുക.

എന്നാൽ, ജപ്പാനിലെ ക്യൂഷ്യു ദ്വിപീൽ സ്ഥിതി ചെയ്യുന്ന ഷിമാബാരാ നഗരത്തിലെ സ്ഥിതി മറ്റൊന്നാണ്. ഇവിടെ തെരുവിലൂടെ ഒഴുകുന്ന ചെറിയ ചാലിൽ തെളിഞ്ഞ ജലമാണ്. ഒപ്പം പല നിറത്തിലെ കോയ് മത്സ്യങ്ങളെയും കാണാം. ഇവിടെ 1792ൽ അൻസൻ എന്ന അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയുണ്ടായി. ഇതിന്റെ ഫലമായി ശക്തമായ ഭൂകമ്പവും സുനാമിയും ഉണ്ടായി. ഏകദേശം 15,000 ത്തോളം പേർ മരിച്ചു. എന്നാൽ, ഇതിന് പിന്നാലെ ഷിമാബാരാ നഗരത്തിൽ ഏതാനും ശുദ്ധജല ഉറവകൾ രൂപപ്പെടുകയുണ്ടായി. നഗരത്തിലെ ഓടകളിലൂടെ ഈ ജലം പ്രവഹിക്കാൻ തുടങ്ങി.

നല്ല തെളിഞ്ഞ ജലമായിരുന്നു അത്. ഇതോടെ 1978ൽ, 100 മീറ്റർ നീളത്തിൽ ഒഴുകുന്ന ഈ ചെറിയ കനാലിലേക്ക് വിവിധ വർണങ്ങളിലുള്ള കോയ് മത്സ്യങ്ങളെ നിക്ഷേപിക്കാൻ അധികൃതർ തീരുമാനിച്ചു. വളരെ ശുദ്ധമായ ജലത്തിൽ മാത്രമേ കോയ് മത്സ്യങ്ങൾക്ക് അതിജീവിക്കാനാകൂ. ഇന്നും കോയ് മത്സ്യങ്ങളെ ഇവിടെ കാണാം. കാരണം, വർഷങ്ങൾ കടന്നു പോയിട്ടും, ജീവിത സാഹചര്യങ്ങൾ മാറിയിട്ടും ഇവിടുത്തെ ജലത്തെ ആരും മലിനപ്പെടുത്തിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.