പാലക്കാട്: ഒറ്റപ്പാലം വരിക്കാശേരി മനയിൽ ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു. പത്തിരിപ്പാല സ്വദേശിയും ആനയുടെ ഒന്നാം പാപ്പാനുമായ വിനോദ് (30) ആണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
മൂത്തുകുന്നം പത്മനാഭൻ എന്ന ആനയാണ് മരുന്ന് കൊടുക്കുന്നതിനിടെ പാപ്പാനെ കൊമ്പുകൊണ്ട് അടിച്ചു തെറിപ്പിച്ചത്. മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള ആനയാണ് പാപ്പാനെ മർദ്ദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |