പുതിയ സിനിമകളെ കുറിച്ച് പ്രേക്ഷകൻ അറിയണമെങ്കിൽ ചിത്രത്തിന് വേണ്ടി നല്ല പോസ്റ്ററുകൾ തയ്യാറാക്കണം. നല്ല പോസ്റ്ററുകൾ കാണുമ്പോഴാണ് പ്രേക്ഷകൻ സിനിമയെ കുറിച്ച് ചിന്തിക്കുന്നതും കാണാൻ ആഗ്രഹിക്കുന്നതും.
ഓരോ സിനിമയുടെ പിന്നിലും മനോഹരങ്ങളായ നിരവധി പോസ്റ്ററുകളുണ്ടായിരിക്കും. അവ പിറക്കുന്നതെങ്ങനെ എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. പോസ്റ്ററുകളെ കുറിച്ച് സംവിധായകൻ നൽകുന്ന ഐഡിയയ്ക്ക് അനുസരിച്ചാണ് ഫോട്ടോഗ്രാഫറും ഡിസൈനറും അവ അണിയിച്ചൊരുക്കുന്നത്. ആസിഫ് അലിയുടെ പുതിയ പടത്തിന്റെ പോസ്റ്റർ മേക്കിംഗ് കാണാം.