SignIn
Kerala Kaumudi Online
Thursday, 25 April 2024 9.32 PM IST

സ്ട്രോക്ക് വരുന്നത് ഈ സമയത്ത് അത്താഴം കഴിക്കുന്നവരിൽ; പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

health

ഇപ്പോഴത്തെ കാലത്ത് നമ്മൾ ഏറെ കേൾക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് സ്ട്രോക്ക്. ശരീരം തളരുകയോ സംസാരശേഷി നഷ്ടപ്പെടുകയോ ചെയ്യുന്ന ഈ രോഗം ചിലരുടെ ജീവനെടുക്കുകയും ചെയ്യാറുണ്ട്. ക്യാൻസർ, ഹൃദയാഘാതം എന്നിവ പോലെ ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മസ്തിഷ്കാഘാതം എന്നും സ്ട്രോക്ക് അറിയപ്പെടുന്നു. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതാണ് ഇതിനുള്ള കാരണം. തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതോ രക്തക്കുഴലുകൾ പൊട്ടുന്നതോ ആണ് ഈ പ്രശ്നത്തിലേയ്ക്ക് നയിക്കുന്നത്. മദ്യപാനവും പുകവലിയും കൂടാതെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്നതും സ്ട്രോക്കിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

ശരിയായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിലൂടെയും സ്ട്രോക്ക് വരുന്നത് തടയാൻ കഴിയും എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഇക്കാര്യങ്ങൾ മാത്രമല്ല, നിങ്ങൾ അത്താഴം കഴിക്കുന്നതിന്റെ സമയവും സ്ട്രോക്ക് വരാനുള്ള സാദ്ധ്യതയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അടുത്തിടെ ഒരു പഠനത്തിൽ തെളിഞ്ഞത്. രാത്രി എട്ട് മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നവർ, എട്ട് മണിക്ക് ശേഷം കഴിക്കുന്നവർ, സമയനിഷ്ട ഇല്ലാതെ കഴിക്കുന്നവർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പഠനം നടത്തിയത്.

ഇതിൽ സമയനിഷ്ട ഇല്ലാതെ ഭക്ഷണം കഴിക്കുന്നവരിൽ സ്ട്രോക്ക് വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇവരിൽ രക്തക്കുഴൽ പൊട്ടി തലച്ചോറിലേയ്ക്ക് രക്തസ്രാവമുണ്ടാകുന്നവരുടെ എണ്ണവും കൂടുതലാണ്. എട്ട് മണിക്ക് ശേഷം കഴിക്കുന്നവരിൽ ഹെമറേജിക് സ്ട്രോക്കിന് സാദ്ധ്യത കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. വൈകി അല്ലെങ്കിൽ സമയനിഷ്ടയില്ലാതെ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം ക്രമരഹിതമായി വർദ്ധിക്കുകയും ഇത് സ്ട്രോക്കിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

health

ലക്ഷണങ്ങൾ

ചിരിക്കാൻ പറ്റാത്ത രീതിയിൽ മുഖത്ത് മാറ്റങ്ങൾ സംഭവിക്കുക, തലവേദന, ഓർമക്കുറവ്, തലകറക്കം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ വന്നാൽ ഉടൻ തന്നെ വൈദ്യസഹായം നൽകണം.

ചെയ്യേണ്ടത്

പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക, ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക, സ്ട്രെസ് പോലുള്ള പ്രശ്നങ്ങൾ അകറ്റി നിർത്തണം. സ്ട്രെസ് കാരണം രക്തസമ്മർദം കൂടുകയും തലച്ചോറിലേയ്ക്കുള്ള രക്തധമനിയിൽ സമ്മർദം കൂടി പൊട്ടാൻ ഇടയാക്കുന്നു. അതുപോലെ ശരിയായ ഭക്ഷണക്രമം, ഉറക്കം, ശരീരഭാരം നിലനിർത്തുക എന്നീ കാര്യങ്ങൾ ചെയ്യുന്നതിലൂടെ സ്ട്രോക്ക് വരാനുള്ള സാദ്ധ്യത കുറയ്ക്കാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH, STROKE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.