SignIn
Kerala Kaumudi Online
Thursday, 25 April 2024 2.42 PM IST

ലൈഫ് ഭവനപദ്ധതി രണ്ടാംഘട്ടം; ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തിൽ , ആദ്യ കരട് പട്ടിക ജൂൺ പത്തിന്

kk

തിരുവനന്തപുരം : ലൈഫ് ഭവനപദ്ധതി രണ്ടാംഘട്ടത്തിന്റെ ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തിലാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ആദ്യ കരട് പട്ടിക ജൂൺ പത്തിന് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. രണ്ട് തവണകളായി ഗുണഭോക്‌താക്കൾക്ക് അപ്പീൽ നൽകാൻ അവസരമുണ്ടാകും.

ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകർക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭയിലെ അപേക്ഷകർക്ക് നഗരസഭാ സെക്രട്ടറിക്കും അപ്പീൽ നൽകാം. ഇതിന് ജൂൺ 14 വരെ സമയമുണ്ട്. പത്ത് ദിവസത്തിനുള്ളിൽ ഊ അപ്പീൽ തീർപ്പാക്കും. അപ്പീൽ തള്ളപ്പെട്ടവർക്കും ആദ്യഘട്ടത്തിൽ അപ്പീൽ നൽകാത്തവർക്കും ജൂൺ 30നുള്ളിൽ ജില്ലാ കളക്ടർമാർക്ക് അപ്പീൽ നൽകാം. ഈ അപ്പീലുകൾ ജൂലായ് 14നകം തീർപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി.

രണ്ടു അപ്പീലുകൾക്കും ശേഷമുള്ള കരട് പട്ടിക ഗ്രാമസഭകളിലും വാർഡ് സഭകളിലും പരിശോധനയ്ക്ക്

വിധേയമാക്കും,​ പട്ടികയിൽ അനർഹർ കടന്നുകൂടിയെന്ന് കണ്ടെത്തിയാൽ വാർഡ് സഭകൾക്ക് അവരെ ഒഴിവാക്കാൻ അധികാരമുണ്ട്. ഇതിന് ശേഷമുള്ള പട്ടിക പഞ്ചായത്ത് നഗരസഭാ ഭരണസമിതികൾ പരിഗണിക്കും. ആഗസ്റ്റ് പത്തിനുള്ളിൽ ഈ പട്ടിക പരിഗണിച്ച് ഭരണസമിതികൾ അംഗീകാരം നൽകും. ആഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFE MISSION, LIFE, MV GOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.