മുംബയ്: ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദിന്റെ ഭക്ഷ്യ ഉത്പന്ന വ്യാപാരം രുചി സോയ ഏറ്റെടുത്തു. 690 കോടി രൂപയുടേതാണ് ഇടപാടെന്ന് രുചി സോയ അറിയിച്ചു. നെയ്യ്, തേൻ, മസാലകൾ, ജ്യൂസുകൾ, ആട്ട എന്നിവ ഉൾപ്പടെ 21 ഉത്പന്നങ്ങൾ ഇതോടെ രുചി സോയയ്ക്ക് കീഴിലാകും. പതഞ്ജലി ആയുർവേദയുടെ ബോർഡ് യോഗം ഏറ്റെടുക്കലിന് അംഗീകാരം നൽകിയിട്ടുണ്ട്. ഏറ്റെടുക്കലിന് പിന്നാലെ കമ്പനിയുടെ പേര് രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നതിൽനിന്ന് പതഞ്ജലി ഫുഡ് ലിമിറ്റഡ് എന്നായിമാറും.
ഹരിദ്വാറിലെ പദാർത്ഥ, മഹാരാഷ്ട്രയിലെ നെവാസ എന്നിവിടങ്ങളിലുള്ള പതജ്ഞലിയുടെ നിർമാണ പ്ലാന്റുകൾ ഇതോടെ രുചി സോയയുടെ ഭാഗമാകും. മൂന്നുഘട്ടമായാണ് പണം കൈമാറുക. ആദ്യഗഡുവായി 103.5 കോടി (15ശതമാനം)യും രണ്ടാംഘട്ടത്തിലും മൂന്നാംഘട്ടത്തിലും 293.25 കോടിവീതവുമാണ് കൈമാറുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |