ഓൺലൈൻ രജിസ്ട്രേഷൻ
ആരോഗ്യസർവകലാശാലയുടെ തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2012 സ്കീം), തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ് പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷകൾക്ക് 2022 മേയ് 23 മുതൽ 31 വരെ ഓൺലൈൻ രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ പിഴയോടെ ജൂൺ 2 വരെയും 335 രൂപ പിഴയോടെ ജൂൺ 4 വരെയും അപേക്ഷിക്കാം. ജൂൺ 20 നുള്ള നാലാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം)പരീക്ഷക്ക് മേയ് 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ പിഴയോടെ മേയ് 31 വരേയും 335 രൂപ അധികപിഴയോടെ ജൂൺ 2 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |