SignIn
Kerala Kaumudi Online
Thursday, 25 April 2024 4.14 PM IST

രജത ജൂബിലി നിറവിൽ അമ്മ നാടക വേദി

inogration

ചിറ്റൂർ: നാടകം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ 1996-ൽ ഏതാനും ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ രൂപീകൃതമായ അമ്മ നാടകവേദി രജത ജൂബിലിയുടെ നിറവിൽ. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏഴുദിവസം നീണ്ടു നിൽകുന്ന നാടക പരിശീലന ക്യാമ്പ് ആരംഭിച്ചു. നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിൽ ആരംഭിച്ച 'യവനിക 2022 ' നാടക പരിശീലന ക്യാമ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറാം ക്ലാസു മുതൽ പ്ലസ് ടു വരെയുള്ള 60 കുട്ടികളാണ് പങ്കെടുക്കുന്നത് നാടക അദ്ധ്യാപകനും സംവിധായകനുമായ ജോസഫ് ആന്റണിയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

ജനപങ്കാളിത്തത്തോടെ നടക്കുന്ന 'യവനിക 2022'-ന്റെ സമാപന ദിവസം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വകുപ്പ് മന്ത്രി ഉൾപ്പെടെ കേരളത്തിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുമെന്ന് അമ്മ നാടകവേദി പ്രവർത്തകർ അറിയിച്ചു. കേരള സംഗീത നാടക അക്കാഡമി, നെഹ്റു യുവകേന്ദ്ര, നല്ലപ്പിള്ളി പഞ്ചായത്ത് എന്നിവരുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നാടക ക്യാമ്പ് നാടകകൃത്തും സംവിധായകനുമായ കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു. നാടക പ്രവർത്തകരായ ജോസഫ് ആന്റണി, മനേക് ഷാ, കെ.വിജയൻ, കെ.സതീഷ്, മോഹനൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, DRAMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.