പൂവാർ: പൂവാർ ഗ്രാമ പഞ്ചായത്ത് അരശുംമൂട് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അട്ടിമറി വിജയം. കോൺഗ്രസിലെ വി.എസ്. ഷിനു 31 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പൂവാർ ഗ്രാമപഞ്ചായത്തിൽ കാൽ നൂറ്റാണ്ടിലേറെയായി സി.പി.എമ്മിന്റെ ഉറച്ച കോട്ടയായിരുന്നു അരശുംമൂട് വാർഡ്. സി.പി.എം അംഗമായിരുന്ന കെ. ബാഹുലേയന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഷിനുവിന്റെ വിജയത്തോടെ ഇത്തവണത്തെ ഭരണസമിതിയിൽ കോൺഗ്രസ് അക്കൗണ്ട് തുറന്നു.
ആകെ പോൾ ചെയ്ത 955 വോട്ടിൽ വി.എസ്. ഷിനു 474 വോട്ടുകൾ നേടിയപ്പോൾ സി.പി.എമ്മിലെ എൻ. സഞ്ജുവിന് 443 വോട്ടും ബി.ജെ.പിയിലെ ശ്രീരഞ്ജിനിക്ക് 38 വോട്ടും ലഭിച്ചു. 2020ലെ തിരഞ്ഞെടുപ്പിൽ 15ൽ 10 സീറ്റുകളും നേടിയാണ് സി.പി.എം അധികാരം നിലനിറുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |