കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം പയിലൂർ ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കൊല്ലങ്കോട് യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. പി.വി.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ, കെ.സി.മുരളീധരൻ, എസ്.ദിവകാരൻ, സ്മിത പ്രദീപ്, ജി.പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി പി.വി.വേലായുധൻ (പ്രസിഡന്റ്), കെ.വേലുമണി (വൈസ് പ്രസിഡന്റ്), ജി.പ്രദീപ് കുമാർ (സെക്രട്ടറി), കെ.സുധീർകുമാർ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |