SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.48 PM IST

ഉപതിരഞ്ഞെടുപ്പ്: ഇടതിന് മിന്നും വിജയം

ldf

കൊല്ലങ്കോട്: പല്ലശ്ശന പഞ്ചായത്തിലെ 11ാം വാർഡ് കൂടല്ലൂർ ഉപതിരഞ്ഞെടുപ്പിലും ചെർപ്പുളശ്ശേരി നഗരസഭയിലെ 23-ാം വാർഡ് കോട്ടക്കുന്നിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് തിളക്കമാർന്ന ജയം. എൽ.ഡി.എഫിലെ കെ.മണികണ്ഠൻ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ആകെ വോട്ട് 1243ൽ 1114 വോട്ട് പോൾ ചെയ്തതിൽ കെ.മണികണ്ഠന് 559 ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി എൽ.നിർമ്മൽകുമാറിന് 494 വോട്ടും യു.ഡി.എഫിലെ വിനു പറച്ചേരിക്ക് 61 വോട്ടും ലദിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച പണവും നഷ്ടമായി. ബി.ജെ.പി പ്രതിനിധിയായിരുന്ന എം.ലക്ഷ്മണന്റെ മരണ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. ലക്ഷ്മണൻ മൂന്ന് വോട്ടിനായിരുന്നു ജയിച്ചത്. ലക്ഷ്മണന്റെ മകൻ എൽ.നിർമ്മൽ കുമാറിനെ മത്സരിപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്- 388, ബി.കെ.പിക്ക്- 391, യു.ഡി.എഫിന് 208 വോട്ടും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ എൽ.ഡി.എഫിന് 171 വോട്ട് അധികം ലഭിപ്പോൾ 208 വോട്ട് ഉണ്ടായിരുന്ന 147 വോട്ട് നഷ്ടപ്പെട്ട് 61 വോട്ട് മാത്രമാണ് ലഭിച്ചത്‌.

കോട്ടക്കുന്നിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 419 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ബിജീഷ് എന്ന കണ്ണൻ വാർഡ് നിലനിർത്തി. ആകെ പോൾ ചെയ്ത 793 വോട്ടുകളിൽ ബിജീഷിന് 587 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ദീപേഷ് വാഴക്കുന്നത്തിന് 168 വോട്ടും, ബി.ജെ.പി സ്ഥാനാർത്ഥിയായ കൊച്ചുകൃഷ്ണന് 38 വോട്ടും ലഭിച്ചു.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ 139 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വാർഡിൽ എൽ.ഡി.എഫ് വിജയിച്ചതെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇരട്ടിയിലധികം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. പ്രതീക്ഷിച്ച വിജയമാണ് നേടിയതെന്നും ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കുമെന്നും ബിജീഷ് പ്രതികരിച്ചു. ടൗണിൽ പ്രവർത്തകർ വിജയാഹ്ലാദ പ്രകടനവും നടത്തി. വാർഡ് കൗൺസിലറായിരുന്നു സി.പി.എമ്മിലെ സി.രാഘവന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് 18, യു.ഡി.എഫ് 12, എൻ.ഡി.എ 2, വെൽഫെയർ പാർട്ടി 1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില..

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് മെമ്പർ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് മെമ്പർ എന്ന സ്ഥാനം ജില്ലയിലെ പല്ലശ്ശന പഞ്ചായത്ത്11ാം വാർഡിൽ കുടല്ലൂരിൽ നിന്നും ഉപതിരഞ്ഞെടുപ്പിലൂടെ വിജയിച്ച 21-ക്കാരൻ കെ.മണികണ്ഠന് സ്വന്തം. പല്ലാവൂർക്കാട് പഴൂർകളത്തിൽ കുഞ്ചൻ, ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ ശരണ്യ. ചിറ്റൂർ ഗവൺമെന്റ് കോളേജിൽ മൂന്നാം വർഷ രസതന്ത്രം വിഭാഗ വിദ്യാർത്ഥിനിയാണ്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എസ്.എസ്.ഐ മേഖല ലോക്കൽ സെക്രട്ടറി, ഡി.വൈ.എഫ്.ഐ പല്ലശ്ശന വൈസ് പ്രസിഡന്റ്, പഞ്ചായത്തിൽ എസ്.സി പ്രൊമോട്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ആർ.ആർ.എഫ്.ടിയുടെ മികച്ച പ്രവർത്തനം നടത്തി ജനശ്രദ്ധ നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, LDF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.