SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.55 PM IST

ഉപതിരഞ്ഞെടുപ്പിൽ ഇടതിന് നേട്ടം,സീറ്റ് നിലനിറുത്തി എൻ.ഡി.എ, യു.ഡി.എഫിന് തിരിച്ചടി

shymol-rajan

തൊടുപുഴ: ഉടുമ്പന്നൂർ, അയ്യപ്പൻകോവിൽ, ഇടമലക്കുടി പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽ.ഡി.എഫ്. നിലവിലുള്ള ഒരു സീറ്റ് നിലനിറുത്തിയതിനൊപ്പം ഇടതുപക്ഷം യു.ഡി.എഫിന്റെ ഒരു സീറ്റ് പിടിച്ചെടുക്കുക കൂടി ചെയ്തു. എൻ.ഡി.എ തങ്ങളുടെ ഒരു സീറ്റ് നിലനിറുത്തി. സിറ്റിംഗ് സീറ്റ് നഷ്ടമായ യു.ഡി.എഫ് ഒരിടത്ത് മൂന്നാം സ്ഥാനത്തുമായി. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ വെള്ളന്താനത്ത് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് 44 വർഷങ്ങൾക്ക് ശേഷമാണ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്. 231 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിൽ സി.പി.ഐ പ്രതിനിധി ജിൻസി സാജനാണ് ഇവിടെ വിജയിച്ചത്. ആകെ പോൾ ചെയ്ത 1052ൽ 612 വോട്ടും ജിൻസി നേടി. യു.ഡി.എഫ് സ്ഥാനാർത്ഥി മിനി ബെന്നിക്ക് 381 വോട്ടുകൾ മാത്രമാണ് നേടാനായത്. എൻ.ഡി.എ സ്ഥാനാർത്ഥി ഷൈനി സുരേഷ് 59 വോട്ടുകൾ നേടി. വനിതാ സംവരണ വാർഡായ ഇവിടെ കോൺഗ്രസ് പ്രതിനിധിയായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് ജോലി ലഭിച്ചപ്പോൾ മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്. പഞ്ചായത്തിൽ ആകെയുള്ല 16 വാർഡിൽ യു.ഡി.എഫ്- 3,​ എൽ.ഡി.എഫ്- 13 എന്നിങ്ങനെയാണ് കക്ഷിനില.

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡായ ചേമ്പളം വാർഡ് എൽ.ഡി.എഫ് നിലനിറുത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ 78 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ പോൾ ചെയ്ത 760ൽ 388 വോട്ടാണ് ഷൈമോൾക്ക് ലഭിച്ചത്. യു.ഡി.എഫിലെ സുനിത ബിജു 310 വോട്ടുകൾ നേടി. ബി.ജെ.പി സ്ഥാനാർത്ഥി സി.എച്ച്. ആശാമോൾ 62 വോട്ട് നേടി മൂന്നാം സ്ഥാനത്തായി. സി.പി.ഐ പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പഞ്ചായത്ത് പ്രസിഡന്റ് പദവിയും മെമ്പർ സ്ഥാനവും രാജി വെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിലെ ആകെയുള്ള 13 സീറ്റിൽ എൽ.ഡി.എഫ്- 8, യു.ഡി.എഫ്- 5 എന്നിങ്ങനെയാണ്​ കക്ഷിനില.

കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ പതിനൊന്നാം വാർഡായ ആണ്ടവൻകുടിയിൽ ബി.ജെ.പി സീറ്റ് നിലനിറുത്തി. ബി.ജെ.പിയിലെ നിമലാവതി കണ്ണൻ 21 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിമലാവതി 54 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിലെ പാർവതി പരമശിവൻ 33 വോട്ടും നേടി. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഗണേശന് 17 വോട്ടുകളാണ് നേടാനായത്. പഞ്ചായത്തിലാകെ 13 സീറ്റാണുള്ളത്. ഇതിൽ ബി.ജെ.പിക്ക് അഞ്ച് സീറ്റും എൽ.ഡി.എഫിന് രണ്ട് സീറ്റുമാണുള്ളത്. പഞ്ചായത്ത് ഭരണം ആറ് സീറ്റുള്ള കോൺഗ്രസിന്റെ പക്കലാണ്.

 ഫലമിങ്ങനെ

ഉടുമ്പന്നൂർ പഞ്ചായത്ത് വെള്ളന്താനം വാർഡ്

ജിൻസി സാജൻ (എൽ.ഡി.എഫ്)- 612 (വിജയി)

മിനി ബെന്നി (യു.ഡി.എഫ്)- 381

ഷൈനി സുരേഷ് (എൻ.ഡി.എ)- 59

ഭൂരിപക്ഷം- 231

അയ്യപ്പൻകോവിൽ പഞ്ചായത്ത് ചേമ്പളം വാർഡ്

ഷൈമോൾ രാജൻ (എൽ.ഡി.എഫ്)- 388 (വിജയി)

സുനിത ബിജു (യു.ഡി.എഫ്)- 310

സി.എച്ച്. ആശാമോൾ (ബി.ജെ.പി)- 62

ഭൂരിപക്ഷം- 78

ഇടമലക്കുടി പഞ്ചായത്ത് ആണ്ടവൻകുടി വാർഡ്

നിമലാവതി കണ്ണൻ (ബി.ജെ.പി)- 54 (വിജയി)

പാർവതി പരമശിവൻ (എൽ.ഡി.എഫ്)- 33

രമ്യ ഗണേശൻ (യു.ഡി.എഫ്)- 17

ഭൂരിപക്ഷം- 21

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.