തൃശൂർ: മംഗള-നിസാമുദ്ദീൻ എക്സ്പ്രസിന്റെ എൻജിനും ബോഗിയും ഓട്ടത്തിനിടെ വേർപെട്ടെങ്കിലും ഉടൻ നിറുത്തിയതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് 3.47ന് എറണാകുളത്ത് നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന 12617 നമ്പർ ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷൻ വിട്ട് ഒരു കിലോമീറ്റർ പിന്നിട്ട് പൂങ്കുന്നം സ്റ്റേഷന് സമീപമെത്തിയപ്പോഴായിരുന്നു സംഭവം.
എൻജിനും ബോഗിയും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്ലിംഗ് പെട്ടെന്ന് വേർപെടുകയായിരുന്നു. പൂങ്കുന്നം സ്റ്റേഷന് സമീപം നിറുത്തിയ ട്രെയിൻ അറ്റകുറ്റപ്പണിക്ക് ശേഷം 15 മിനിട്ട് കഴിഞ്ഞ് യാത്ര പുനഃരാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |