തൃശൂർ: ജില്ലയിലെ തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നിലിവലുള്ളതിനേക്കാൾ ഒരു സീറ്റിൽ കൂടുതൽ ജയിച്ചു. ആറു സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നാലും യു.ഡി.എഫിന് രണ്ടും സീറ്റുകൾ കിട്ടി. ഇരുവിഭാഗത്തിനും മൂന്നു സീറ്റു വീതമായിരുന്നു. യു.ഡി.എഫ് മുമ്പ് ജയിച്ച തൃക്കൂർ ആലേങ്ങാട് വാർഡ് ഇടതുപക്ഷം പിടിച്ചു. വടക്കാഞ്ചേരി നഗരസഭയിൽ 13-ാം ഡിവിഷൻ ഒന്നാംകല്ലിൽ ഇടതുപക്ഷം 27 വോട്ടുകൾക്ക് ജയിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷൻ, മുരിയാട് പഞ്ചായത്ത് തുറവങ്കാട് വാർഡ് എന്നിവിടങ്ങളിലാണ് ഇടതിന്റെ മറ്റു ജയങ്ങൾ. വെള്ളാങ്ങല്ലൂർ വെളയനാട്, കുഴൂർ പഞ്ചായത്തിലെ കുഴൂർ സീറ്റുകൾ യു.ഡി.എഫ്. ജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |