തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ജൂലായ് 3 ൽ നിന്ന് 4 ലേക്ക് മാറ്റി. രാവിലെ 10 മുതൽ 12.30വരെ ഫിസിക്സ് ആൻഡ് കെമിസ്ട്രി ഒന്നാം പേപ്പറും ഉച്ചയ്ക്ക് 2.30മുതൽ 5വരെ മാത്തമാറ്റിക്സ് രണ്ടാം പേപ്പറുമാണ് പരീക്ഷ. ഹെൽപ്പ് ലൈൻ: 0471 2525300 ജെ.ഇ.ഇ, ഐസർ, നാറ്റ പരീക്ഷകൾ പുനഃക്രമീകരിച്ചതിനാലാണ് കീം തീയതി മാറ്റിയത്. നാലിന് കീം നടക്കുന്ന എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |