കോഴിക്കോട്: 'നാട്ടിലൊരു പൂന്തോട്ടം വീട്ടിലൊരു പൂക്കളം' പദ്ധതിക്ക് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ തുടക്കം. പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ പുതിയേടത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം 75 സെന്റ് സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പൂന്തോട്ടം ഒരുക്കുന്നത്. ഓണക്കാലത്തെ പൂ വിപണി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉഷ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.എ.പ്രതീഷ്, ദീപക് ഇളമന, കെ.കെ.ഷമീർ, സക്കീന, കൃഷി ഓഫീസർ ശ്യാംദാസ്, പെരുമണ്ണ കോ ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സി.സുരേഷ്, ഇ.പി.പോക്കർ തുടങ്ങിയവർ പങ്കെടുത്തു.