മട്ടാഞ്ചേരി: അന്തർസംസ്ഥാന വാഹനമോഷ്ടാക്കളും ഫോർട്ടുകൊച്ചി സ്വദേശികളുമായ ഷിറാസ് (സിറാജ്- 31), പി.എസ്. റിൻഷാദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെ്യതു. വിവിധ ജില്ലകളിൽ മയക്ക് മരുന്നുവില്പന, വാഹന മോഷണം അടക്കം ഒട്ടേറെ കേസുകളിൽ പ്രതികളാണ്. ഫോർട്ടുകൊച്ചിയിൽ നിന്ന് നാല് ബൈക്കുകളും മട്ടാഞ്ചേരിയിൽ നിന്ന് രണ്ട് ബൈക്കുകളും മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു. മോഷണ മുതൽ വിറ്റുകിട്ടുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നത്. മോഷ്ടിച്ച വാഹനങ്ങൾ തമിഴ്നാട്ടിൽ വിൽക്കുകയാണ് രീതി. ഷിറാസ് സേലം, ചെന്നൈ,ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ആറോളം ബുള്ളറ്റുകൾ മോഷ്ടിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. പാലക്കാട്, കട്ടപ്പന എന്നിവടങ്ങളിൽ എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരി കേസുകളിലും മട്ടാഞ്ചേരി സബ് ഡിവിഷനിൽ പിടിച്ചുപറി, പീഡനം ഉൾപ്പെടെ പതിനൊന്നോളം കേസുകളിലും പ്രതിയാണ് ഷിറാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |