തിരുവനന്തപുരം: ഇൻകം ടാക്സ് എംപ്ളോയീസ് ഫെഡറേഷൻ 14-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കും. ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാകും. വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ബി.വി.ഗോപിനാഥ്, മുൻ കമ്മിഷണർ ആർ.മോഹൻ, ഫെഡറേഷൻ പ്രസിഡന്റ് എം.എസ്.വെങ്കടേശൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |