അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകളുടെ താക്കോൽ ദാനം നടത്തി. മണ്ഡലം തല ഉദ്ഘാടനം എച്ച് .സലാം എം. എൽ. എ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ പതിനാലാം വാർഡിൽ കാക്കാഴം കണ്ടത്തിൽ വീട്ടിൽ സീമ സുനിലിന് താക്കോൽ കൈമാറി നിർവഹിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്തിൽ 35 വീടുകളും, പുന്നപ്ര തെക്കിൽ 64- ഉം, പുറക്കാട് - 14 ഉം, അമ്പലപ്പുഴ വടക്കിൽ 26 ഉം, അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ 54 ഉം വീടുകളാണ് ലൈഫ് ഭവനപദ്ധതിയിൽ പൂർത്തിയാക്കി നൽകിയത്. വിവിധ പഞ്ചായത്തുകളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ഹാരിസ്, കെ. കവിത, പി. ജി. സൈറസ്, സജിത സതീശൻ, എ. എസ്. സുദർശനൻ എന്നിവർ അദ്ധ്യക്ഷരായി. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |