SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.50 PM IST

തൃപ്പുണിത്തുറയിലാണ് ബിജെപിക്കാർ ശരിക്കും സ്‌റ്റാറായത്, ഫലം വന്നതോടെ ആ 'പഴയകണക്ക്' ക്ളോസ് ചെയ‌്തു

bjp-

കൊച്ചി: ജില്ലയിൽ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ ആറു വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുന്നിടത്തും ബി.ജെ. പിക്ക് വിജയം. തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് വാർഡുകൾ ബി.ജെ. പി പിടിച്ചെടുത്തതോടെ നഗരസഭ ഭരിക്കുന്ന എൽ.ഡി. എഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. കുന്നത്തുനാട്ടിൽ യു.ഡി. എഫ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തു. രണ്ട് സീറ്റ് യു.ഡി. എഫ് നിലനിർത്തി.ബി.ജെ.പിയുടെ പത്മജ എസ്. മേനോൻ എറണാകുളം സൗത്തിൽ 75 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് സീറ്റ് നിലനിർത്തിയത്.

തൃപ്പൂണിത്തുറയിൽ അട്ടിമറി വിജയം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ നിസാര വോട്ടുകൾക്ക് എൽ.ഡി. എഫിനോട് പരാജയപ്പെട്ട രണ്ടു ബി.ജെ. പി സ്ഥാനാർത്ഥികളും ഇത്തവണ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. 11ാം വാർഡ് ഇളമനത്തോപ്പിൽ വള്ളി രവിയും 46ാം വാർഡ് പിഷാരിക്കോവിൽ രതി രാജുവുമാണ് വിജയിച്ചത്.

നിലവിലെ കക്ഷിനില

ആകെ 49 വാർഡുകൾ

എൽ.ഡി. എഫ് : 23

എൻ.ഡി.എ : 17

യു.ഡി.എഫ് : 8

കേവല ഭൂരിപക്ഷത്തിന് 25 സീറ്റ് വേണം

കുന്നത്തുനാട്ടിൽ എൽ.ഡി. എഫിന് ആശ്വാസം

ട്വന്റി 20 ഭരിക്കുന്ന കുന്നത്തുനാട്ടിലെ 11ാം വാർഡ് വെമ്പിള്ളി യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫിലെ എൻ. ഒ. ബാബുവാണ് 139 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. ട്വന്റി 20 സ്ഥാനാർത്ഥി ഏൽദോ പോളാണ് രണ്ടാം സ്ഥാനത്തെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി. ജോർജിന് 248 വോട്ട് ലഭിച്ചു. ബി.ജെ. പി സ്ഥാനാർത്ഥിക്ക് 29 വോട്ട് മാത്രമാണ് ലഭിച്ചത്. എൽ.ഡി.എഫിന്റെ അംഗസംഖ്യ രണ്ടായി എന്നതിനപ്പുറം ഭരണ മാറ്റ സാദ്ധ്യതകൾ നിലവിലില്ല.

നെടുമ്പാശേരിയിൽ യു.ഡി.എഫിന് സ്ഥിരത

നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ 17ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജോബി നെൽക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. ജോബിക്ക് 709 വോട്ടും സി.പി.എം സ്ഥാനാർത്ഥി ഡോ. എം .പി. ആന്റണിക്ക് 435 വോട്ടും ബി. ജെ. പി സ്ഥാനാർത്ഥി ജോഷി പൗലോസിന് 34 വോട്ടും ലഭിച്ചു. കോൺഗ്രസ് അംഗമായിരുന്ന പി. വൈ. വർഗീസ് രാജി വച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒരംഗത്തിന്റെ രാജിയോടെ ഇരു മുന്നണികൾക്കും തുല്യ അംഗനിലയായിരുന്നു.

മാറ്റമില്ലാതെ കോതമംഗലം

കോതമംഗലം വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ കെ.കെ. ഹുസൈൻ 25 വോട്ടിന് ഇവിടെ വിജയിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL BODY ELECTION, KERALA, BJP, LDF, UDF, THRIPPUNNITHURA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.