SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.08 AM IST

പാലക്കാട് പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം;  കെണിയിൽപ്പെട്ടതാണോയെന്ന് സംശയം

palakkad-police-death

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പന്നിയ്ക്ക് വച്ച കെണിയിൽപ്പെട്ടതാണോയെന്ന് പരിശോധിക്കും. ഹവിൽദാർമാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റ് മരണമെന്നാണ് പ്രാഥമിക നിഗമനം.

പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാദ്ധ്യത തീരെയില്ലെന്ന് പ്രദേശവാസികൾ ഉൾപ്പടെ പറയുന്നു. വയലിൽ രണ്ടു ഭാഗത്തായിട്ടായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇവരെ വയലിൽ കൊണ്ടിട്ടതാണോയെന്നും അന്വേഷിക്കും.

ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, PALAKKAD, POLICE, DEADBODY, CAMP, PIG, TRAP
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.