നെയ്യാറ്റിൻകര:അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിള വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം.എൽ.ഡി.എഫിൽനിന്ന് മത്സരിച്ച സി.പി.എമ്മിലെ വിജയകുമാർ 130 വോട്ടുകൾക്കാണ് ജയിച്ചത്. ഇതോടെ പഞ്ചായത്തിലെ കക്ഷിനില എൽ.ഡി.എഫ് -6,യു.ഡി.എഫ്-6,ബി.ജെ.പി-5 എന്ന പഴയ അവസ്ഥയിലായി.നറുക്കെടുപ്പിലൂടെ യു. ഡി. എഫിന്റെ കൈയിലാണ് പഞ്ചായത്ത് ഭരണം.
ആകെ പോൾ ചെയ്തത് 1115 വോട്ടാണ്. ഇതിൽ യു.ഡി.എഫിന്റെ അരുൺ ലാലിന് 434 വോട്ടും എൽ.ഡി.എഫിന്റെ വിജയകുമാറിന്-564 വോട്ടും ബി.ജെ.പിയിലെ സജികുമാർ117 വോട്ടുംനേടി. എൽ.ഡി.എഫിലെ ജി. രാജഗോപാലിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും കക്ഷിനില തുല്യമായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത്. യു.ഡി.എഫ് അംഗങ്ങളാണ് ഇരുവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |