കൊച്ചി: അങ്കണവാടി പ്രവേശനോത്സവം ഇക്കുറി ആഘോഷമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. മേയ് 30നാണ് അങ്കണവാടികളിൽ പ്രവേശനോത്സവം. ഇതിനായി വകുപ്പ് മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
മാർഗനിർദ്ദേശങ്ങൾ
# മൂന്നു മുതൽ ആറുവയസുവരെയുള്ള കുട്ടികളുടെ ലിസ്റ്റ് സർവ്വേ നടത്തി തയ്യാറാക്കണം.
# അങ്കണവാടി പ്രദേശത്തെ സ്ഥിരം താമസക്കാർ, അന്യസംസ്ഥാന തൊഴിലാളികൾ, താത്കാലിക താമസക്കാർ എന്നിവരുടെ കുട്ടികളെയും ഉൾപ്പെടുത്തണം.
# ആവശ്യമെങ്കിൽ വാഹനസൗകര്യം ഏർപ്പെടുത്തണം.
# വീടുകളിൽ എത്തി പ്രീ സ്കൂൾ പ്രവേശനം ഉറപ്പ് വരുത്തണം.
# ഗോത്രവർഗ മേഖലയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും പ്രവേശനോത്സവത്തിന് കർമ്മ സേന രൂപീകരിക്കണം.
# പ്രവേശനോത്സവ കാമ്പെയ്ൻ സംഘടിപ്പിക്കണം.
പ്രവേശനോത്സവ പരിപാടി
9.30: സ്വീകരണം
10.00: വിളംബര ജാഥ
10.15: ഉദ്ഘാടനം, പ്രവേശനോത്സവ ഗാനം
10.40: പ്രീ സ്കൂൾ കിറ്റ് വിതരണം
10.50: പ്രീ സ്കൂൾ കഴിഞ്ഞവർക്ക് സർട്ടിഫിക്കറ്റ് വിതരണം
11.00: കലാപരിപാടികൾ
12.30: സമാപനം