ദുബായ്: താമസസ്ഥലത്ത് നിന്ന് ജോലിയ്ക്ക് പോയ ശേഷം കാണാതായ യുവാവ് തിരിച്ചെത്തി. ദുബായിൽ ക്രെഡിറ്റ് കാർഡ് സെയിൽസുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന കൊല്ലം കൊറ്റങ്കര പുത്തലത്താഴം സ്വദേശി സൂരജ് കുമാറാണ് (24) ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയത്.
താൻ അജ്മാനിലായിരുന്നുവെന്നും, അവിടെ വച്ച് മൊബൈലും പണവും നഷ്ടപ്പെട്ടതോടെ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് സൂരജ് പറഞ്ഞത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച താമസസ്ഥലത്ത് നിന്നും ജോലിക്ക് പോയശേഷം ഇയാളെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ സൂരജിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.
ആറ് മാസം മുമ്പ് സന്ദർശക വിസയിലാണ് സൂരജ് ദുബായിലെത്തിയത്. ഹോർലാൻസിലെ അൽ ഷാബ് വില്ലേജിലാണ് സൂരജ് താമസിക്കുന്നത്.