SignIn
Kerala Kaumudi Online
Friday, 29 March 2024 3.57 PM IST

ഉടൽ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചത് ദുർഗ കൃഷ്ണ തന്നെയാണോ,​ മറുപടി നൽകി താരം

kk

ധ്യാൻ ശ്രീനിവാസൻ,​ ദുർഗ കൃഷ്ണ,​ ഇന്ദ്രൻസ്,,​ ജൂഡ് ആന്റണി ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത ഉടൽ എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. ഇന്ദ്രൻസിന്റെ വേറിട്ട പ്രകടനത്തിലൂടെയും ദുർഗകൃഷ്ണയുടെ ഇന്റിമേറ്റ് രംഗങ്ങളിലൂടെയും ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ദുർഗ കൃഷ്ണ.

ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയില്ലെന്ന് താരം പറയുന്നു.. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചത് താൻ തന്നെയാണെന്നും ദുർഗ കൃഷ്ണ വെളിപ്പെടുത്തി. ആ കഥാപാത്രം അങ്ങനെയൊരാളാണെന്നും അതൊഴിവാക്കാൻ കഴിയില്ലെന്നും ദുർഗ വ്യക്തമാക്കി.

ദുർഗ കൃഷ്ണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഉടൽ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ

ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടന്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാൻ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുൾപ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.

നമ്മൾ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാൻ സംവിധായകൻ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDAL MOVIE, DUGA KRISHNA, INDRANS, DHYAN SREENIVASAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.