ആലപ്പുഴ: ഡീലേഴ്സ് അസോസിയേഷൻ ഒഫ് ടിവി ആൻഡ് അപ്ളയൻസസ് (ഡാറ്റാ) കേരളയുടെ 24-ാം ജനറൽ ബോഡിയോഗവും കുടുംബ സംഗമവും ആലപ്പുഴയിൽ നടന്നു. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാദ്ധ്യമ പുരസ്കാരം ആർ.ശ്രീകണ്ഠൻ നായർക്ക് അദ്ദേഹം സമ്മാനിച്ചു.
അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരെയും പ്രവർത്തകരെയും എമർജിംഗ് ബെസ്റ്റ് ഡീലർ പുരസ്കാരജേതാവ് പത്തനംതിട്ട പൗർണമി ഏജൻസീസ് ഉടമ സോമദാസിനെയും മുൻ ഡി.ജി.പി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്.പ്രമോദ്, ട്രഷറർ ബി.ഹരിലാൽ, സംഘാടക കമ്മിറ്റി കൺവീനർ സുനിൽകുമാർ എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റായി പി.എസ്. പ്രമോദ് (കൊല്ലം), ജനറൽ സെക്രട്ടറിയായി അബ്ദുൽഗഫൂർ രാജധാനി (കോഴിക്കോട്), ട്രഷറർ കെ.ഒ.മത്തായി (വയനാട്), ജോയിന്റ് സെക്രട്ടറിയായി അബ്ദുള്ള സാഗർ (മലപ്പുറം), വൈസ് പ്രസിഡന്റായി മധുസൂദനൻ (തിരുവനന്തപുരം) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |