SignIn
Kerala Kaumudi Online
Thursday, 25 April 2024 3.46 PM IST

ലൈഫ് മിഷൻ: ജില്ലയിൽ പൂർത്തിയാക്കിയത് 1788 വീടുകൾ

life-mission

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ രണ്ടാം നൂറ് ദിനകർമ്മ പരിപാടിയിലൂടെ ലൈഫ് മിഷൻ ജില്ലയിൽ പൂർത്തീകരിച്ചത് 1788 വീടുകൾ. ജില്ലയിൽ ഇതുവരെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 21488 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ കൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.പി.വേലായുധൻ അറിയിച്ചു.

3542 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഇതുകൂടാതെ കൊടുമ്പ് ഗ്രാമപഞ്ചായത്തിലും ചിറ്റൂർ - തത്തമംഗലം നഗരസഭയിലുമായി രണ്ട് ലൈഫ് ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും നടക്കുന്നുണ്ട്. ചിറ്റൂർ - തത്തമംഗലം നഗരസഭയിൽ 42 കുടുംബങ്ങൾക്കും കൊടുമ്പിൽ 36 കുടുംബങ്ങൾക്കുമാണ് പാർപ്പിടം ഒരുങ്ങുന്നത്.

ജില്ലയിൽ പൂർത്തീകരിച്ച 1788 വീടുകളുടെ താക്കോൽ കൈമാറ്റം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി നിർവഹിച്ചു. യോഗത്തിൽ കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലത അദ്ധ്യക്ഷയായി. ജില്ലാ കളക്ടർ മൃൺമയി ജോഷി, കണ്ണാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയൻ സുകുമാരൻ, സെക്രട്ടറി കെ.കെ.കിഷോർ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, PALAKKAD, LIFE MISSION
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.