കോഴിക്കോട്: ബിസിനസ് കേരള ട്രേഡ് എക്സ്പോ 26 മുതൽ 29 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. ഐ കോൺ മീഡിയ അക്കാഡമി, എസ്.എസ് ഇന്റർനാഷണൽ മോഡലിംഗ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. മെഷിനറീസ്, ഓട്ടോമോട്ടീവ്സ്, വിദ്യാഭ്യാസം, എഫ്.എം.സി.ജി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, കോസ്മെറ്റിക്സ്, ഫർണിച്ചർ , ബിൽഡേഴ്സ്, കൃഷി, ഡിജിറ്റൽ സാങ്കേതിക വിദ്യ തുടങ്ങിയവ പ്രദർശനത്തിൽ ഉണ്ടാവും. 200ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയുമുണ്ടാകും. കേക്ക് നിർമ്മാണ മത്സരം , ഫാഷൻ ഷോ , ആൽബം പ്രദർശനം , വെഡ്ഡിംഗ് എക്സ്പോ എന്നിവയുമുണ്ടാവും. വാർത്താ സമ്മേളനത്തിൽ ബിസിനസ് കേരള മാനേജിംഗ് ഡയറക്ടർ ഇ.പി.നൗഷാദ്, ഐക്കൺമീഡിയ മാനേജിംഗ് ഡയറക്ടർമാരായ കെ.പി.നിഷാദ് , ജ്വൽ ഷാരോൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |