തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ പൊലീസ് കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ഇന്നലെ വൈകിട്ട് പ്രതിഷേധപ്രകടനം നടത്തി. പരാജയഭീതി മൂലമാണ് മുഖ്യമന്ത്രിയെ അവഹേളിച്ചെന്ന പേരിൽ സുധാകരനെതിരെ കേസെടുത്തതെന്ന് കെ.പി.സി.സി ജനറൽസെക്രട്ടറി ടി.യു. രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |