കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാനസമ്മേളനം 27മുതൽ 29 വരെ പെരുമ്പാവൂരിൽ നടക്കും. 27ന് രാവിലെ 10ന് പെരുമ്പാവൂർ എൻ.എസ്.എസ് ഹാളിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനം 28ന് രാവിലെ പത്തിന് പെരുമ്പാവൂർ അപ്പൂസ് ഓഡിറ്റോറിയത്തിൽ വിവേകാനന്ദ വേദിക് വിഷൻ ഡയറക്ടർ ഡോ. എം. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 9ന് പ്രതിനിധിസമ്മേളനം ആർ.എസ്.എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആർ. ഹരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനത്തിൽ കെ.പി. ശശികല, വത്സൻ തില്ലങ്കേരി എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |