ആയിരക്കണക്കിന് തൊഴിലാളികൾ അണിനിരന്ന് പ്രകടനം
കൊല്ലം: രാജ്യത്തിന്റെചരിത്രം മറക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിനെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി അണിനിരക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ മികച്ച വിജയം സർക്കാരിനുള്ള ജനപിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി ആയിരക്കണക്കിന് ചുമട്ട് തൊഴിലാളികൾ അണിനിരന്ന പ്രകടനം നഗരത്തെ നീലക്കടലാക്കി. അഞ്ച് ജില്ലകളിൽ നിന്നുള്ള ചുമട്ട് തൊഴിലാളി ഫെഡറേഷൻ അംഗങ്ങളാണ് പ്രകടനത്തിൽ അണിനിരന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |