വളാഞ്ചേരി: പാചക മേഖലയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ബോധവത്കരിക്കാൻ ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് തയ്യാറാകണമെന്ന്
കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭക്ഷ്യവിഷ ബാധയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനി മരിക്കുകയും നിരവധിയാളുകൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും ചെയ്തതിൽ ഒരുപരിധിവരെ ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും വീഴ്ചകൊണ്ടാണെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൻ ജില്ലാ പ്രസിഡന്റ് ബാവ ആതവനാട്, ജനറൽ സെക്രട്ടറി അലിമോൻ വെണ്ടല്ലൂർ, ട്രഷറർ ജാഫർ കാട്ടിലങ്ങാടി, സെക്രട്ടറി സുലൈമാൻ വി.എം, സംസ്ഥാന കൗൺസിലർ സെയ്ത് മുഹമ്മദ്. പി വളാഞ്ചേരി സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |