SignIn
Kerala Kaumudi Online
Monday, 14 October 2019 12.06 PM IST

ദിലീപിന്റെ 'ദേ പുട്ടിൽ' റെയ്ഡ്,​ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

hotel-raid

കോഴിക്കോട്: നടൻ ദിലീപും നാദിർഷായും ആരംഭിച്ച ദേ പുട്ട് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. മാത്രമല്ല ദേ പുട്ടിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതായും പഴകിയ ഭക്ഷണം വിൽക്കുന്നതായും ഹെൽത്ത് ഇൻസ്പെക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നടത്തിയ പരിശോധനയിലാണ് ദേ പുട്ടിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്തത്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിട്ടുണ്ട്.

ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ എസ് ഗോപകുമാർ പറഞ്ഞു. കേരള മുനിസിപ്പൽ ആക്ട് പ്രകാരം പ്രകാരമാണ് നടപടിയെടുക്കുന്നത്. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ കെ. ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ഷമീർ എന്നിവർ പങ്കെടുത്തു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DILEEP, DE PUTTU HOTEL, HEALTH DEPARTMENT RAID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.