പ്രസവാനന്തര പരിചരണത്തിലെ ഒരു പ്രധാന ഘടകമാണ് ഉലുവ. പ്രസവാനന്തരം ഗർഭാശയം ചുരുങ്ങുന്നതിനും ഗർഭാശയം ശുദ്ധിയാക്കുന്നതിനുമുള്ള മികച്ച ഔഷധമാണിത്.
പ്രസവശേഷം മുലപ്പാൽ വർദ്ധിക്കുന്നതിന് അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിക്കുന്നതും ഉലുവയും അരിപ്പൊടിയും ശർക്കരയും ചേർത്ത് കുറുക്കുണ്ടാക്കി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടിയുണ്ടാകും. ഉലുവ കാച്ചി സേവിക്കുന്നത് പ്രസവാനന്തര പരിചരണത്തിന്റെ ഭാഗമായി ചെയ്തു വരാറുള്ള പതിവ് ശുശ്രൂഷയാണ്. ഉലുവയിൽ അരിപ്പൊടിയും നെയ്യും തേങ്ങാപ്പാലും ചേർത്ത് കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും. ഉലുവയിൽ അടങ്ങിയ ഡയോസ്ജെനിൻ, ഐസോഫ്ളേവനുകൾ എന്നിവ ആർത്തവപൂർവ അസ്വസ്ഥതകൾ (പി.എം.എസ്) കുറയ്ക്കാൻ സഹായിക്കും. കൗമാരപ്രായക്കാരിൽ ഇരുമ്പിന്റെ അഭാവം തടയാൻ ഉലുവയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |