SignIn
Kerala Kaumudi Online
Friday, 19 April 2024 7.37 PM IST

വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ മർദനമേറ്റ പ്രവാസി മരിച്ചു; ആക്രമിച്ചത് സ്വർണക്കടത്ത്  സംഘമെന്ന്  സൂചന

jaleel

പാലക്കാട്: വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മർദ്ദനമേറ്റ പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൾ ജലീലാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയ്‌ക്കിടെയാണ് അബ്ദുൾ ജലീൽ മരിച്ചത്.

ഈ മാസം പതിനഞ്ചിനാണ് അബ്ദുൾ ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. കഴിഞ്ഞ ദിവസം ഗുരുതര പരിക്കുകളോടെ അജ്ഞാതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മർദിച്ചത് സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന.

വിമാനത്താവളത്തിലെത്തിയ ശേഷം ജലീൽ വിളിച്ചിരുന്നെന്ന് ഭാര്യ പറഞ്ഞു. സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് വരികയാണെന്ന് അറിയിച്ചു. കൂട്ടിക്കൊണ്ടുവരാൻ പുറപ്പെട്ടെങ്കിലും മടങ്ങിപ്പോകാൻ ഭർത്താവ് ആവശ്യപ്പെട്ടു. പിന്നെ വിവരമില്ലാതായി. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നെന്ന് യുവതി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, PRAVASI, DIES, NEDUMBASSERY AIRPORT, GOLD SMUGGLING
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.