SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.41 AM IST

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 320 രൂപ വർദ്ധിച്ചു, ഇന്നത്തെ വില ഇങ്ങനെ

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസവും വർദ്ധനവ് രേഖപ്പടുത്തിയിരിക്കുകയാണ്. ഒരു പവൻസ്വർണത്തിന് 320 രൂപ ഉയർന്ന് വിപണി വില 37,360 രൂപയായി വർദ്ധിച്ചു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനും 40 രൂപ വർദ്ധിച്ചു. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 4670 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം 20 രൂപയുടെ വ‌ർദ്ധനവാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. ഒരു രൂപ കൂടി വിപണി വില 67 രൂപയായി. എന്നാൽ ഹോൾമാർക്ക് വെള്ളിവിലയിൽ മാറ്റമുണ്ടായില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിവില.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD, PRICE, KERALA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.