SignIn
Kerala Kaumudi Online
Friday, 29 March 2024 3.44 PM IST

കൊട്ടാരക്കരയിൽ നിന്നും നിസാര തുകയ്ക്ക് ആഡംബര കപ്പലിൽ കയറാം, അപൂർവ അവസരമൊരുക്കി കെ എസ് ആർ ടി സി

ship

കെ എസ് ആർ ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. മേയ് 31 നാണ് യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം ലഭിക്കുക. ആഡംബര സൗകര്യങ്ങളോടു കൂടി ആരെയും വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര്‍റ്റിറ്റി' .

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് 'നെഫര്‍റ്റിറ്റി' ഒരുങ്ങുന്നത്.വളരെ കുറഞ്ഞ തുക മാത്രമേ യാത്രക്ക് ചെലവാകുന്നുള്ളൂ. യാത്രയും ബുക്കിംഗും സംബന്ധിച്ച് വിശദവിവരങ്ങൾ കെ എസ് ആർ ടി സിയുടെ ഫേസ്ബുക്ക് പേജിൽ നൽകിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

കൊട്ടാരക്കരയിൽ നിന്നും ആഡംബര ക്രൂയിസ്

നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര".

കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര്‍റ്റിറ്റി' .

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് 'നെഫര്‍റ്റിറ്റി' ഒരുങ്ങുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ നെഫര്‍റ്റിറ്റിയിലുണ്ട്.

ഓഡിറ്റോറിയം, സ്വീകരണഹാള്‍, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം, 3 തീയ്യേറ്റര്‍, എന്നിവ 'നെഫര്‍റ്റിറ്റി'യിലുണ്ട്.

കെ.എസ്.ആർ.ടി.സിയും, കെ.എസ്.ഐ.എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. മേയ് 31 നാണ് യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം ലഭിക്കുക.

ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസിയിൽ എത്തിച്ചേരാവുന്നതാണ്.

മുതിർന്നവർക്ക് (10 വയസിന്) മുകളിൽ പ്രായമുള്ളവർക്ക് 3149 രൂപയും , കുട്ടികൾക്ക് (5-10 വയസ്സ്) വരെ പ്രായമുള്ളവർക്ക് 1449 രൂപയും ആണ് ഈടാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും: കെ എസ് ആർ ടി സി കൊട്ടാരക്കര,ഫോൺ: 9946527285,9446787046,9495872381.കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021,ലാൻഡ്ലൈൻ - 0471-2463799.18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും ബന്ധപ്പെടാവുന്നതാണ്. സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 8129562972 ബന്ധപ്പെടാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC, SHIP, LUXURY-CRUISE, KOTTARAKKARA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.