ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുന്ന ചിത്രമാണ് പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ കെ.ജി.എഫ് ചാപ്റ്റർ 2. ചിത്രം 1200 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്.
പ്രഭാസ് നായകനായെത്തുന്ന 'സലാര്‍' എന്ന ചിത്രമാണ് പ്രശാന്ത് നീലിന്റെ അടുത്ത സംവിധാന സംരംഭം. ഇപ്പോഴിതാ സലാറിന് ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അദ്ദേഹം പുറത്തുവിട്ടിരിക്കുകയാണ്.
ജൂനിയര്‍ എൻ.ടി.ആർ നായകനായി എത്തുന്ന ചിത്രമാണിത്. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കുക. എൻ.ടി.ആർ 31 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ വിശദാംശങ്ങൾ ജൂനിയര്‍ എൻ.ടി.ആറിന്റെ പിറന്നാൾ ദിനത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്.
ആദ്യമായാണ് പ്രശാന്ത് നീലും എൻ.ടി.ആറും ഒന്നിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും എൻ.ടി.ആര് ആര്‍ട്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കെ.ജി.എഫ് 2 വിജമായതിന് പിന്നാലെയെത്തുന്ന പ്രശാന്ത് നീലിന്റെ ചിത്രങ്ങളിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. അടുത്തയാഴ്ച മുതൽ കെ.ജി.എഫ് 2 ഒ.ടി.ടി യിലും കാണാനാകും. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
𝑻𝒉𝒆 𝒐𝒏𝒍𝒚 𝒔𝒐𝒊𝒍 𝒕𝒉𝒂𝒕 𝒊𝒔 𝒘𝒐𝒓𝒕𝒉 𝒓𝒆𝒎𝒆𝒎𝒃𝒆𝒓𝒊𝒏𝒈 𝒊𝒔 𝒕𝒉𝒆 𝒐𝒏𝒆 𝒔𝒐𝒂𝒌𝒆𝒅 𝒊𝒏 𝒃𝒍𝒐𝒐𝒅!
— Prashanth Neel (@prashanth_neel) May 20, 2022
𝐇𝐢𝐬 𝐬𝐨𝐢𝐥.... 𝐇𝐢𝐬 𝐫𝐞𝐢𝐠𝐧 .....
𝐁𝐮𝐭 𝐝𝐞𝐟𝐢𝐧𝐢𝐭𝐞𝐥𝐲 𝐧𝐨𝐭 𝐡𝐢𝐬 𝐛𝐥𝐨𝐨𝐝....@tarak9999 @MythriOfficial @NTRArtsOfficial pic.twitter.com/NNSw3O9zU6
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |