റോഷൻ ആൻഡ്യൂസ് ചിത്രം ബംഗ്ളൂരുവിൽ പുരോഗമിക്കുന്നു
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ മാളവിക ശ്രീനാഥ് നായിക. മോഡലും നർത്തകിയുമായ മാളവിക ശ്രീനാഥ് ജോജു ജോർജ് ചിത്രം മധുരത്തിൽ നീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയ അഭിനയം കാഴ്ചവച്ചിരുന്നു. സിജു വിത്സൻ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ അയ്യപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
കായംകുളം കൊച്ചുണ്ണിക്കുശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ബംഗളൂരുവിൽ പുരോഗമിക്കുന്നു. ദുബായ്, മൈസൂർ എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും.നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്. ആർ. ദിവാകർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, മേക്കപ്പ് സജി കൊരട്ടി, അസോസിയേറ്റ് ഡയറക്ടർമാർ, കെ.സി.രവി, ദിനേശ് മേനോൻ, പി.ആർ.ഒ എ.എസ്. ദിനേശ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.അതേസമയം രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന തുറമുഖം ആണ് റിലീസിന് ഒരുങ്ങുന്ന നിവിൻ പോളി ചിത്രം.മൂന്നുവർഷത്തിനുശേഷം തിയേറ്ററിൽ എത്തുന്ന നിവിൻ പോളി ചിത്രം കൂടിയാണ്. പേരൻപിനുശേഷം റാം സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അഞ്ജലി ആണ് ചിത്രത്തിലെ നായിക.സൂരി സുപ്രധാന വേഷത്തിൽ എത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |