കോഴിക്കോട്: ഔഷധങ്ങളുടെ ഗുണ നിലവാര പരിശോധനാ ലാബ് കോഴിക്കോട്ട് ആരംഭിക്കണമെന്ന് കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ ജില്ലാ വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി.കൃഷ്ണൻ അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അബ്ദുൽ സലാം, സുനിൽ കുമാർ, കെ.ടി. രഞ്ജിത്ത്, രഞ്ജിത്ത് ദാമോദരൻ, പി.പി. ഹാഫിസ്, ആനന്ദ് കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി. ശിവരാമൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ആർ.ടി.ജാഫർ നന്ദിയും പറഞ്ഞു.