കോഴിക്കോട്: കൂളിമാട് പാലം പൊളിഞ്ഞതിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കെ.മുരളീധരൻ എം.പി കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് സി.പി.എം കെ.സുധാകരനെതിരെ കേസെടുത്തത്. പാലാരിവട്ടം പാലത്തേക്കാൾ ഭീകരമാണ് കൂളിമാട് പാലത്തിന്റെ അവസ്ഥ. യഥാർത്ഥ പഞ്ചവടിപ്പാലം ഇതാണ്. ഉത്തരാവാദികളായവർക്കെതിരെ കർശന നടപടികളുണ്ടാവണമെന്നും മുരളീധരൻ പറഞ്ഞു.
കെ - റെയിലിലടക്കം സർക്കാരിനും സി.പി.എമ്മിനുമുണ്ടായ തിരിച്ചടി തൃക്കാക്കരയിൽ പ്രതിഫലിക്കും. വട്ടപ്പൂജ്യമാണ് രണ്ടാം പിണറായി സർക്കാരിന്റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |