ഇടവേളയ്ക്കു ശേഷം വാണി വിശ്വനാഥ് വീണ്ടും തെലുങ്കിൽ നായിക. ഭാനുശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം വാണി വിശ്വനാഥിന്റെ 56 -ാമത്തെ തെലുങ്ക് ചിത്രമാണ്. ദുർഗ എന്ന നായിക കഥാപാത്രത്തെയാണ് വാണി അവതരിപ്പിക്കുന്നത്. വിനോദ് ആല് വയാണ് നായകൻ. സാധാരണ വീട്ടമ്മയായ ദുർഗ നാട്ടിൽ നടക്കുന്ന വലിയ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയായി മാറുന്നതാണ് പ്രമേയം. തെലുങ്കിൽ ജയജാനകി നായക എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് വാണി അവസാനം അഭിനയിച്ചത്. ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ താരമാണ് വാണി വിശ്വനാഥ്.ടി. വി ചന്ദ്രൻ സംവിധാനം ചെയ്ത സൂസന്ന എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിൽ തിളങ്ങിയ വാണി നടനും ഭർത്താവുമായ ബാബുരാജിനൊപ്പം ദി ക്രിമിനൽ ലോയർ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ്. ദി ക്രിമിനൽ ലോയറിന്റെ ചിത്രീകരണം അടുത്തമാസം തിരുവനന്തപുരത്ത് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |