പത്തനംതിട്ട : ശിശു സംരക്ഷണ യൂണിറ്റ് ഒ.ആർ.സി പരിശീലകരുടെ പാനലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലുമുള്ള പ്രവർത്തി പരിചയം , ബിരുദവും കുട്ടികളുടെ മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും പരിശീലന മേഖലയിലെ പ്രവർത്തി പരിചയവും, ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കഴിവും അഭിരുചിയുമുള്ള താത്പ്പര്യവുമുളള കുട്ടികളെയും തെരഞ്ഞെടുക്കും. പ്രായപരിധി: 45 വയസിൽ താഴെ. യോഗ്യതയുള്ള പത്തനംതിട്ട ജില്ലക്കാരായുള്ള അപേക്ഷകർ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ഉയർന്ന വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, പ്രായം, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ആറൻമുള, പത്തനംതിട്ട 689 533, ഫോൺ: 0468 2319998 എന്ന വിലാസത്തിൽ അയക്കുക.അവസാന തീയതി 31.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |