SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.23 PM IST

ചൊവ്വയിലേക്ക് പോകുന്നതിന് മുമ്പ് മനുഷ്യരുടെ മസ്തിഷ്കത്തിനുള്ളിൽ ചിപ്പ് ഘടിപ്പിക്കാനൊരുങ്ങി മസ്ക്; വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ടിനിറ്റസ് ഭേദമാക്കുമെന്ന് വാദം

neuralink

ടെസ്‌ല, സ്പേസ് എക്സ്, സ്റ്റാർലിങ്ക് എന്നിവ കൂടാതെ ഇലോൺ മസ്കിന് പ്രശസ്തമായ മറ്റൊരു കമ്പനി കൂടിയുണ്ട്. അതാണ് ന്യൂറാലിങ്ക്. മനുഷ്യന്റെ ചിന്തകളെയും മെഷീനുകളെയും ബന്ധിപ്പിക്കുന്നതും മസ്തിഷ്കത്തിൽ സ്ഥാപിക്കാൻ സാധിക്കുന്നതുമായ ചിപ്പുകൾ വികസിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

അതായത് ഈ ചിപ്പിന്റെ സഹായത്തിലൂടെ നമ്മുടെ മനസ് കൊണ്ട് ചുറ്റുമുള്ള ഉപകരണങ്ങളെയും കംപ്യൂട്ടറുകളെയുമൊക്കെ പ്രവർത്തിപ്പിക്കാൻ സാധിക്കും. ലോകത്തിലെ തന്നെ ഏറ്രവും നൂതനമായ ടെക്നോളജി എന്നാണ് മസ്ക് ഇതിനെ വിശേഷിപ്പിക്കുന്നത്.

അത്തരത്തിൽ മസ്തിഷ്കത്തിനും കംപ്യൂട്ടറിനെയും ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ഒരു ന്യൂറോപ്രോസ്തെറ്റിക് ചിപ്പ് തന്റെ കമ്പനി വികസിപ്പിച്ചുവെന്നാണ് മസ്ക് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഈ ചിപ്പിന് ടിനിറ്റസ് എന്ന അവസ്ഥ ഭേദമാക്കാൻ സഹായിക്കുമെന്നും മസ്ക് വാദിക്കുന്നു.

തുടർച്ചയായി ചെവിയിൽ മൂളൽ കേൾക്കുന്ന രോഗാവസ്ഥയാണ് ടിനിറ്റസ്. പ്രായമായവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. മസ്കിന്റെ കമ്പനിയുടെ ന്യൂറോ പരീക്ഷണങ്ങൾക്ക് ഭാവിയിൽ സങ്കീർണമായ പല രോഗങ്ങളെയും ഭേദമാക്കാൻ സാധിക്കുമെന്നാണ് പലരും കരുതുന്നത്.

എന്നാൽ മനുഷ്യരിൽ ഇതിന്റെ പരീക്ഷണം ഇതുവരെ തുടങ്ങിയിട്ടില്ല. 2023 ഓടുകൂടി മനുഷ്യരിലും ഈ പരീക്ഷണങ്ങൾ നടത്താനാകുമെന്നാണ് മസ്ക് പ്രതീക്ഷിക്കുന്നത്.

അതേസമയം ഇതുമായി ബന്ധപ്പെട്ട് കുരങ്ങുകളിൽ നടത്തിയ പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നുവെന്ന് ചില വാർത്തകൾ പുറത്തുവരുന്നുണ്ട്. ന്യൂറാലിങ്ക് ചിപ്പുകൾ ഘടിപ്പിച്ച് പരീക്ഷണം നടത്തിയ 23 കുരങ്ങുകളിൽ 15 എണ്ണം ചത്തുവെന്ന് ഫിസിഷ്യൻസ് കമ്മിറ്റി ഫോർ റെസ്പോൺസിബിൾ മെഡിസിൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തലയോട്ടി തുരന്ന് മസ്തിഷ്കത്തിൽ ഘടിപ്പിച്ച ചിപ്പുകൾ ദാരുണമായ അന്ത്യമാണ് ഈ കുരങ്ങുകൾക്ക് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELON MUSK, ELONE MUSK, ELON MUSK, MUSK, ILON MUSK, NEURALINK, NEURO, TECH, TECHNOLOGY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.