കൊച്ചി: മെഡിക്കൽ പി.ജി പ്രവേശനത്തിനായി ഇന്ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാൻ കേരളത്തിലോ സമീപസംസ്ഥാനങ്ങളിലോ സെന്റർ അനുവദിക്കാനായി കോഴിക്കോട് സ്വദേശി ഡോ. അശ്വിൻ ദാസ് ഉൾപ്പെടെ ഒരുകൂട്ടം അപേക്ഷകർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേരളത്തിൽ നിന്നുള്ള 13,432 അപേക്ഷകരിൽ 8,000 പേർക്ക് കേരളത്തിൽത്തന്നെ സെന്റർ നൽകിയെന്നും മതിയായ കേന്ദ്രങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് മറ്റുള്ളവർക്ക് അന്യസംസ്ഥാനങ്ങളിൽ സെന്റർ അനുവദിച്ചതെന്നും നാഷണൽ ബോർഡ് ഫോർ എക്സാമിനേഷന്റെ അഭിഭാഷകൻ വിശദീകരിച്ചു. ഈ വിശദീകരണം കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹർജി തള്ളിയത്.രാജ്യത്ത് 2.65 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |